02:24pm 07 November 2026
NEWS
ഹാർട്ട് കെയർ ഫൗണ്ടേഷൻ വൊക്കേഷണൽ എക്‌സലൻസ് പുരസ്‌കാരം പ്രൊഫ. ഡോ. തോമസ് കോശിക്ക്.
29/09/2026  03:44 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഹാർട്ട് കെയർ ഫൗണ്ടേഷൻ  വൊക്കേഷണൽ എക്‌സലൻസ് പുരസ്‌കാരം പ്രൊഫ. ഡോ. തോമസ് കോശിക്ക്

 

കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരത്തിന് പ്രൊഫ. ഡോ. തോമസ് കോശി അർഹനായി. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ മുൻ സീനിയർ ഗ്രേഡ് പ്രൊഫസറാണ് അദ്ദേഹം. കാർഡിയോതൊറാസിക്, വാസ്കുലാർ അനസ്തേഷ്യ വിഭാഗത്തിലെ അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളും ഈ മേഖലയിലെ പ്രാഗത്ഭ്യവുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. നാലിന് നടക്കുന്ന ഹൃദയസംഗമ വേദിയിൽ മുഖ്യാതിഥിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവാർഡ് സമ്മാനിക്കും. ഹാർട്ട് കെയർ ഫൗണ്ടേഷൻ ട്രസ്റ്റീ ഡോ. ജേക്കബ് എബ്രഹാം അവാർഡ് ജേതാവിനെ  പരിചയപ്പെടുത്തും. അമ്പതിനായിരം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img